- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസുഖം ഭേദമാകാൻ കൊടുംക്രൂരത; ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഭോപ്പാൽ: അസുഖം ഭേദമാകാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിന് പിന്നാലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്‌ദോളിലാണ് സംഭവം.
ബാന്ധ്വ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ (പിഐസിയു) ചികിത്സയിലായിരുന്നു. അതിനിടെയാണ് കുഞ്ഞ് മരിച്ചതെന്ന് സിവിൽ സർജൻ ജിഎസ് പരിഹാർ പറഞ്ഞു.
ഡിസംബർ 21 നാണ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചു. തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു
Next Story