- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം; ആറു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്: അപകടത്തിൽപ്പെട്ടത് അടച്ചിട്ടിരുന്ന ഫാക്ടറിയിൽ ഉറങ്ങിയിരുന്ന തൊഴിലാളികൾ

X
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻതീപിടിത്തത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഛത്രപതി സംഭാജിനഗർ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.
അടച്ചിട്ടിരുന്ന ഫാക്ടറിയിൽ ഉറങ്ങിയിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 'പുലർച്ചെ 2:15 ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സൈറ്റിൽ എത്തിയപ്പോൾ ഫാക്ടറി മുഴുവൻ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥർ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു' ഒരു അഗ്‌നിശമനസേനാംഗം എൻ.എൻ.ഐ വാർത്താഏജൻസിയോട് പ്രതികരിച്ചു.
Next Story

