- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ബോംബ് സ്‌ഫോടനം നടത്തും; അജ്ഞാതന്റെ ഫോൺകോൾ ഭീഷണിയിൽ അന്വേഷണം

X
മുംബൈ: പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഫോൺകോൾ ഭീഷണി. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺകോൾ വന്നത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടാവുമെന്നാണ് അറിയിച്ചത്.
നഗരത്തിന്റെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 15,000ത്തോളം പൊലീസുകാരെ വിന്യസിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര, ജുഹു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് കാവലുണ്ട്.
Next Story


