പട്‌ന: തടാകം ഉണ്ടായിരുന്ന സ്ഥലത്ത് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ കുടിൽ കണ്ട് ഞെട്ടി നാട്ടുകാർ. ബിഹാറിലെ ദർബാംഗ ജില്ലയിലാണ് സംഭവം. ഒരു രാത്രിക്കുള്ളിൽ 'തടാകം' മോഷ്ടിച്ച് പുരയിടമാക്കി മാറ്റിയ് ഭൂമി മാഫിയക്കെതിരെ അന്വേഷണം തുടങ്ങി.

തടാകം മണ്ണിട്ട് മൂടിയ ശേഷമാണ് ചെറിയ കുടിൽ പണിതത്. രാത്രികളിൽ വാഹനങ്ങൾ തടാകത്തിനടുത്തേക്ക് പോയത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. തടാകം ഉണ്ടെന്ന് തോന്നിക്കാത്ത തരത്തിലാണ് ഭൂമാഫിയ മണ്ണ് മൂടി കുടിൽ പണിതത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.