ന്യൂഡൽഹി: ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പൊലീസ്. ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഭീകരരുടെ സാന്നിധ്യം, അതിർത്തികളിലെ അനധികൃത തുരങ്കങ്ങൾ, മയക്കുമരുന്ന് വിതരണം, ഡ്രോൺ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ജില്ലാ എസ്എസ്‌പിക്ക് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.