- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ കുടക് ബെഗുരുവിലെ ബാരപോൾ പുഴയിൽ മുങ്ങിമരിച്ചു
മംഗളൂരു: കുടക് ജില്ലയിലെ പൊന്നംപേട്ട ബെഗുരുവിൽ മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ബാരപോൾ പുഴയിൽ മുങ്ങിമരിച്ചു. ശ്രീമംഗള നെമ്മലെയിലെ റാഷിക് കുശലപ്പ (20), ജോഡുബീട്ടിയിലെ പി. ആകാശ് ബിഡ്ഡപ്പ (20), ശ്രീമംഗളയിലെ ഉലുവങ്കഡ സുദേഷ് അയ്യപ്പ (20) എന്നിവരാണ് മരിച്ചത്. പുഴയിലിറങ്ങിയ മൂവരും കുത്തൊഴുക്കിൽ പെടുകയായിരുന്നു.
മൂവരും പൊന്നംപേട്ട കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന സ്ഥാപനത്തിൽ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ്. കോളജിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ പുഴയിൽ സായാഹ്നം ചെലവിടാൻ എത്തിയതായിരുന്നു ഇവരുൾപ്പെടെ നാല് വിദ്യാർത്ഥികൾ. നാലാമൻ കാലുവേദന കാരണം കരയിലിരുന്നു. വിദ്യാർത്ഥികൾ ഒഴിക്കിൽപ്പെട്ട വിവരം അറിഞ്ഞെത്തിയ പൊന്നംപേട്ട, ഗോണിക്കൊപ്പ പൊലീസ് യുവാക്കളെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Next Story