- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വർധിച്ചതും മൂലം ശ്രീലങ്കയും പാക്കിസ്ഥാനും സാമ്പത്തിക തകർച്ച നേരിട്ടത് ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങൾ നൽകാം. എന്നാൽ സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകുന്നത് ഖജനാവ് കാലിയാക്കുകയാകും ചെയ്യുക. മാത്രമല്ല അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തു കൊണ്ടു മാത്രമേ സൗജന്യ വാദ്ഗാനങ്ങൾ പ്രഖ്യാപിക്കാവൂ. മൂലധന നിക്ഷേപം വർധിപ്പിക്കണം. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങൾ തന്നെ മാനേജ് ചെയ്യണം. ബജറ്റിന് പുറത്തെ കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.