- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊന്നശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് മരിച്ചു
ഗസ്സിയാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൊട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. വീട്ടിൽവെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുക ആയിരുന്നു എന്നാണ് വിവരം. ഗുരുഗ്രാമിൽ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശർമയാണ് മരിച്ചത്.
ഞായറാഴ്ച ഗുരുഗ്രാമിലെ വീട്ടിൽ ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കൗശംഭിയിലെത്തിയത്. ആഗ്ര സ്വദേശിയായ ഗൗരവ് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കൗശംഭി മെട്രോ സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്തത്. സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇയാൾ റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേയ്ക്ക് ചാടുന്നത് കണ്ടത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാൾ മരിച്ചു.
ലക്ഷ്മിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ മൃതദേഹത്തിനരികിലിരുന്ന് ഒരു വയസ്സുള്ള കുട്ടി കരയുകയായിരുന്നു. തുടർന്ന് ഗൗരവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഗുരുഗ്രാമിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള കൗശംഭിയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.