- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കണം; ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂ'; ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് വൃന്ദാ കാരാട്ട്
ന്യൂഡൽഹി: ബില്ലുകൾ ഒപ്പിടാതെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ചും മുന്നോട്ട് പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. ബിജെപി അജണ്ട നടപ്പാക്കുന്ന ഗവർണർ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാർത്ഥിയായി തന്നെ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കട്ടെയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
'രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവർണർക്ക് താത്പര്യമുണ്ടെങ്കിൽ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവർണർക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കണം', വൃന്ദാ കാരാട്ട് പറഞ്ഞു. ''തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഇചിതം. ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂ', അവർ കൂട്ടിച്ചേർത്തു.
ദിവസേന പ്രസ്താവനകൾ നടത്തി ഗവർണർ പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്