- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബ പെൻഷൻ; മക്കളെ പ്രധാനമായും നാമനിർദ്ദേശം ചെയ്യാമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: വനിതാ സർക്കാർ ഉദ്യോഗസ്ഥർക്ക് കുടുംബ പെൻഷനായി മക്കളെ നാമനിർദ്ദേശം ചെയ്യാമെന്ന സുപ്രധാന ഉത്തരവുമായി കേന്ദ്രസർക്കാർ. ഭർത്താവുമായി കലഹം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമായും കുട്ടികളെ വനിതാ സർക്കാർ ഉദ്യോഗസ്ഥർക്ക് നാമനിർദ്ദേശം ചെയ്യാവുന്നതെന്ന് പേഴ്സണൽ പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം അറിയിച്ചു. വനിതാ ജീവനക്കാരെയും പെൻഷൻകാരെയും ഗണ്യമായി ശാക്തീകരിക്കുകയാണ് ഭേദഗതി വഴി ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
കോടതിയിൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ പങ്കാളിക്ക് മുൻപായി കുടുംബ പെൻഷൻ ലഭിക്കുന്നതിന് അവരുടെ കുട്ടികളെ നാമനിർദ്ദേശം ചെയ്യാൻ അർഹതയുണ്ട്. ഗാർഹിക പീഡനത്തെ തുടർന്ന് സ്ത്രീ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിൽ ഏതെങ്കിലും പ്രകാരം ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ പെൻഷൻ കുട്ടികൾക്ക് നൽകാം.
രണ്ടാം വിവാഹത്തിലൂടെ വിഭാര്യനൊപ്പമാണ് സർക്കാർ ജീവനക്കാരി കഴിയുന്നതെങ്കിലും മക്കൾക്ക് കുടുംബ പെൻഷൻ ലഭിക്കും. ജീവനക്കാരി മരണപ്പെട്ടാലും മക്കൾക്ക് പെൻഷന് അർഹതയുണ്ട്. പ്രായപൂർത്തിയായ മക്കളാണെങ്കിലും പെൻഷൻ നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവരോ വൈകല്യമുള്ള കുട്ടികളോ ആണെങ്കിൽ പെൻഷൻ രക്ഷകർത്താവിനാകും നൽകുക.
കുട്ടിക്ക് പ്രായപൂർത്തിയായതിന് ശേഷം പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാകും. കുട്ടികൾ കുടുംബ പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരാണെങ്കിൽ വിഭാര്യന്റെ മരണം വരെയോ പുനർവിവാഹം വരെയോ, ഏതാണോ ആദ്യം അത് വരെ കുടുംബ പെൻഷന് അർഹനാണ്.
മറുനാടന് ഡെസ്ക്