റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. അഭിഷേക് പ്രസാദിന്റെ വസതിയിലാണ് ഇഡി റെയ്ഡ്.

സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണർ, മുൻ എംഎൽഎ തുടങ്ങിയവരുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 12 സ്ഥലങ്ങളിലാണ് ഇഡി പരിശോധന. ഇഡി നടപടിക്ക് പിന്നാലെ പ്രതികരണവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറൻ ആരോപിച്ചു.