- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ എടുക്കാൻ യുവതി ചാടിയിറങ്ങി; മെട്രോ റെയിൽ സർവീസ് തടസപ്പെട്ടു
ബംഗളൂരു: അബദ്ധത്തിൽ മെട്രോ റെയിൽ ട്രാക്കിലേക്ക് വീണ മൊബൈൽ ഫോൺ എടുക്കാൻ പ്ലാറ്റ്ഫോമിൽ നിന്ന് യുവതി ചാടിയിറങ്ങിയതോടെ സർവീസ് പ്രവർത്തനരഹിതമായത് പതിനഞ്ച് മിനിറ്റോളം. തിങ്കളാഴ്ച വൈകിട്ട് 6.40ന് ബംഗളൂരു ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനിലാണ് സംഭവം.
അബദ്ധത്തിൽ ട്രാക്കിലേക്ക് വീണ മൊബൈൽ എടുക്കാൻ യുവതി ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്ലാറ്റ്ഫോമിലെ ജീവനക്കാർ എമർജൻസി ട്രിപ്പ് സംവിധാനം ഉപയോഗിച്ച് ട്രാക്കുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
'തിരക്കേറിയ സമയമായ വൈകുന്നേരം 6.40 മുതൽ 6.55 വരെയാണ് മെട്രോയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. 750 വോൾട്ട് വൈദ്യുതിയാണ് ട്രാക്കിൽ പ്രവഹിക്കുന്നതെന്നും ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരുന്നതെന്നും മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു.
'മെട്രോയുടെ ഏറ്റവും തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. യുവതിയുടെ പ്രവൃത്തി ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. മൊബൈൽ എടുത്ത ശേഷം പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും യുവതിക്ക് സാധിച്ചില്ല. തുടർന്ന് സഹയാത്രികരുടെ സഹായത്തോടെയാണ് യുവതി തിരികെ പ്ലാറ്റ്ഫോമിലേക്ക് കയറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.' യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മെട്രോ അധികൃതർ അറിയിച്ചു. യുവതി ഏത് മെട്രോ സ്റ്റേഷനിൽ പ്രവേശിച്ചാലും തിരിച്ചറിയാൻ സാധിക്കുമെന്നും ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.