- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബേക്കലിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
ബേക്കൽ: ബേക്കലിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവൻ ബേക്കൽ വിഷ്ണുമഠംയജമാൻ നഗറിലെ കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ബേക്കൽ ചിറമ്മൽ സർക്കാർ സ്കൂളിന് മുൻവശം സംസ്ഥാന പാതയിലായിരുന്നു അപകടം. പള്ളിക്കര ഭാഗത്തുനിന്ന് കാസർകോട്ടേക്ക് പോയ ബൈക്കാണ് ഇടിച്ചത്.
സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ നാട്ടുകാർ ഉടൻ ഉദുമ നഴ്സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടേക്ക് കൊണ്ടുപോയി. പോകുന്നവഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.
ഭാര്യ: പാച്ചു. മക്കൾ: ജാനകി, പ്രേമ (കാസർകോട്), സുനിൽ (ദുബായ്), ദേവി, ഗോവിന്ദൻ, ഗോപി, കരുണൻ (മൂവരും മീൻപിടിത്ത തൊഴിലാളികൾ), പരേതനായ ബാബു. മരുമക്കൾ: ഷക്കീല, ചന്ദ്രൻ (കാസർകോട്), സുജാത, സുമീഷ (കണ്ണൂർ ), അനിൽ, പരേതനായ സുബ്രഹ്മണ്യൻ.
മറുനാടന് ഡെസ്ക്