അമൃത്സർ: അതിർത്തി വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബിൽ അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. നൗഷേര ദല്ല ഗ്രാമത്തിൽ അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തു കണ്ടെടുത്തത്. പാക്കറ്റിനുള്ളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

കൃഷിയിടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ ഹെറോയിൽ കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫിറോസ്പൂർ ജില്ലയിൽ നിന്നും 480 ഗ്രാം ഹെറോയിൻ അടങ്ങിയ ഒരു പാക്കറ്റ് ബിഎസ്എഫ് സൈനികർ കണ്ടെടുത്തിരുന്നു. അതിർത്തി വഴിയുള്ള ലഹരിക്കടത്ത് തുടരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് അറിയിച്ചു.