- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദും സംയുക്തമായി ഗുജറാത്തിൽ റോഡ്ഷോ നടത്തും
അഹമ്മദബാദ്: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന് (VGSS) മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും ചേർന്ന് റോഡ് ഷോ നടത്തും. അഹമ്മദാബാദ് എയർപോർട്ട് മുതൽ സബർമതി ആശ്രമം വരെ നീളുന്ന റോഡ് ഷോ ജനുവരി ഒൻപതിനാണ് നടക്കുക. ജനുവരി 10 മുതൽ 12 വരെ ഗാന്ധിനഗറിൽ വച്ചാണ് ഉച്ചകോടി.
ജനുവരി 9 നാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് എത്തുന്നത്. അഹമ്മദാബാദ് എയർപോർട്ടിൽ എത്തുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും.
തുടർന്ന് ഇരുവരും ചേർന്ന് സബർമതി ആശ്രമം വരെ റോഡ് ഷോ നടത്തുകയും സബർമതിയിലെത്തി മഹാത്മാഗാന്ധിക്ക് ആദരവ് അർപ്പിക്കുകയും ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Next Story