- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ
ബംഗ്ലൂരു: കർണാടക സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ഡി കെ ശിവകുമാറിനെതിരെ 2020-ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സർക്കാർ നൽകിയ അനുമതിയാണ് സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചത്. പിന്നീട് ഈ കേസ് സിദ്ധരാമയ്യ സർക്കാർ ലോകായുക്തയ്ക്ക് വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ ഇപ്പോൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
Next Story