- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാൻ മന്ത്രിസഭ വികസിപ്പിച്ച് ഭജൻലാൽ ശർമ്മ; ഭൂരിഭാഗം മന്ത്രിമാരും പുതുമുഖങ്ങൾ
ന്യൂഡൽഹി: രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ച് 15 ദിവസത്തിന് ശേഷം മന്ത്രിസഭ വികസിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. ഭൂരിഭാഗം മന്ത്രിമാരും പുതുമുഖങ്ങളാണ്. എട്ട് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്ക് തന്നെയാണ്. എക്സൈസ്, ആഭ്യന്തരം, ആസൂത്രണ, പൊതുഭരണം, പോളിസി മേക്കിങ് സെൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, അഴിമതി വിരുദ്ധ ബ്യൂറോ എന്നിയാണ് ഭജൻലാൽ ശർമ്മ കൈകര്യം ചെയ്യുന്ന വകുപ്പുകൾ.
ധനകാര്യ, ടൂറിസം, കലാസാഹിത്യം, സാംസ്കാരിക, പുരാവസ്തു, പൊതുമരാമത്ത്, വനിതാ ശിശു വികസനം, ശിശു ശാക്തീകരണം എന്നിവയുടെ ചുമതല ഉപമുഖ്യമന്ത്രി ദിയാ കുമാരിക്കാണ്. സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആയുർവേദം, യോഗ നാച്ചുറോപ്പതി, യുനാനി തിയറി, ഹോമിയോപ്പതി, ഗതാഗതം, റോഡ് സുരക്ഷ എന്നിവ മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവയ്ക്കാണ്.
കിരോരി ലാൽ മീണ കൃഷി,ഗജേന്ദ്ര സിങ് ഖിൻവ്സ്, രാജ്യവർദ്ധൻ റാത്തോഡ്, മദൻ ദിലാവർ, കനയ്യലാൽ, ജോഗറാം പട്ടേൽ, സുരേഷ് റാവത്ത്, അവിനാഷ് ഗെലോട്ട്, സുമിത്ര ഗോദാര, ജോരാ റാം കുമാവത്, ഹേമന്ത് മീണ, സുരേന്ദ്രപാൽ സിങ് ടിടി, സഞ്ജയ് ശർമ്മ, ഗൗതംകുമാർ, ജബർ സിങ് ഖർറ, ഹീരാലാൽ നഗർ, ഒറ്റ രാം ദേവസി, മഞ്ജു ബഗ്മർ, വിജയ് സിങ്, കൃഷ്ണകുമാർ കെ കെ ബിഷ്ണോയി, കവഹർ സിങ് ബേദം എന്നിവരാണ് പുതിയ മന്ത്രിമാർ.
രാജസ്ഥാനിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു ബിജെപി കരസ്ഥമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളാണ് വിജയത്തിലേക്ക് നയിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതിയും സ്ത്രീകൾക്കെതിര നടന്ന അതിക്രമങ്ങളും കോൺഗ്രസിന്റെ തോൽവിക്ക് ആക്കം വർദ്ധിപ്പിച്ചു.
മറുനാടന് ഡെസ്ക്