- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ജനുവരി നാല് മുതൽ ജനുവരി പത്ത് വരെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തേനി, ദിണ്ടിഗൽ, നീലഗിരി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ പെയ്യും.
നാളെ കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ ലഭിച്ചിരുന്നു.
Next Story