- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ പുലിത്തോലും നഖവും കടത്താൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പുലിത്തോലും നഖവും കടത്താൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഏഴംഗ സംഘം പിടിയിലായത്.
വനമേഖലയിൽ അതിക്രമിച്ച് കയറി വന്യജീവികളെ വേട്ടയാടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലിത്തോല് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഡബ്ല്യുസിസിബിയും വനംവകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കപ്രദ വനമേഖലയിൽ നിന്നും പ്രതികളെ പിടികൂടിയത്. വനമേഖലയിൽ അതിക്രമിച്ച് കയറുകയും വന്യജീവികളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണെന്നും വനമേഖല കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് ഡെസ്ക്