- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപത് കോടിയുടെ കൊക്കെയ്നുമായി മുംബൈയിൽ വിദേശ പൗരന്മാർ കസ്റ്റഡിയിൽ
മുംബൈ: കൊക്കെയ്ൻ അടങ്ങിയ 88 ക്യാപ്സ്യൂളുകളുമായി രണ്ട് വിദേശ പൗരന്മാർ പിടിയിൽ. വെനസ്വേല സ്വദേശി ജോയൽ അലജാൻഡ്രോ വെരാ റാമോസ് (19), നൈജീരിയൻ സ്വദേശി ഡാനിയൽ നെമെക് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ കേന്ദ്രീകരിച്ചു വിതരണം ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും ബ്രസീലിൽ നിന്ന് എത്യോപ്യ വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ജനുവരി ആറിന് പുലർച്ചെ 2.30 ന് സാകി വിഹാർ റോഡിൽ സംശയാസ്പദമായ നിലയിൽ കണ്ട വ്യക്തിയെ പിന്തുടർന്നാണ് ലഹരി പിടികൂടിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ 88 കൊക്കെയ്ൻ ഗുളികകൾ പൊലീസ് കണ്ടെടുത്തു. പൊലീസ് അറിയിച്ചു.
ഡാനിയൽ നെമെക് എന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. സാക്കിനാക്കയിലെ ഡ്രീം റെസിഡൻസി ഹോട്ടലിൽ താമസിച്ചിരുന്നതായി മനസ്സിലാക്കിയ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്യുകയും കൂട്ടുപ്രതിയുമായ ജോയൽ അലജാൻഡ്രോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ