- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർതൃമാതാവുമായി നിരന്തരം വഴക്ക്; മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി; ആറ് വയസ്സുള്ള മകൻ മരിച്ചു
ഹത്രാസ്: ഉത്തർപ്രദേശിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കിനെ തുടർന്ന് മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി. സരളാദേവി എന്ന സ്ത്രീയാണ് തൂങ്ങിമരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ ആറ് വയസുള്ള മകൻ മരിച്ചു. 10 വയസുള്ള മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹത്രാസിലെ ഗംഗ്ചൗലി ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ സരളാദേവി മക്കളെ ശകാരിക്കുന്നതിനിടെ അമ്മായിയമ്മ പച്ചിന ദേവി ഇടപെട്ടതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. വഴക്ക് രൂക്ഷമായതോടെ യുവതി മക്കൾക്ക് വിഷം നൽകി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നാട്ടുകാരും സരളയുടെ ഭർത്താവ് വിനോദും ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാൺപൂരിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും 6 വയസുള്ള ഇളയ മകനും സരളാദേവിയും മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ആംഗ് പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്