- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തിരഞ്ഞെടുപ്പ്: ഹരിയാനയിലെ എല്ലാ സീറ്റും കോൺഗ്രസ് നേടുമെന്ന് ദീപേന്ദർ ഹൂഡ
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്ന് രാജ്യസഭാ എംപിയും പാർട്ടി നേതാവുമായ ദീപേന്ദർ ഹൂഡ. കോൺഗ്രസ് സംഘടിപ്പിച്ച ദളിത് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
'ജെപി നദ്ദ ഹിമാചൽ പ്രദേശിൽ നിന്നുള്ളയാളാണ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും സുഖ്വീന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഹിമാചലിൽ സംഭവിച്ചത് ഹരിയാനയിലും ആവർത്തിക്കുമെന്നാണ് നദ്ദയോട് എനിക്ക് പറയാനുള്ളത്,' അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ദീപേന്ദർ ഹൂഡ ആരോപിച്ചു. അതേസമയം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ബിജെപി രാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
'രാമൻ എല്ലാവരുടേതുമാണ്. രാമൻ ആദരണീയനാണ്, നമ്മൾ അവന്റെ മക്കളാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കരുത്' ഹൂഡ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി പാർട്ടി സംസ്ഥാനത്ത് കൃത്യമായ പ്രവർത്തനങ്ങൾ നടത്തും. കഴിഞ്ഞ നിയസമഭ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇന്ന സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്