- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമതയെ പരിഹസിച്ച് പരാമർശം; ബിജെപി ഐടി സെൽ മേധാവിക്കെതിരെ പരാതി
ന്യൂഡൽഹി: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാൾ പൊലീസിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് നേതൃത്വം. മമതക്കെതിരായ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നൽകിയത്. റേഷൻ അഴിമതി കേസിൽ ഷാജഹാൻ ഷെയ്ഖിന് രക്ഷപ്പെടാൻ കഴിഞ്ഞത് മമതയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം.
അതേസമയം നിലവിലെ സാഹചര്യം മുൻനിർത്തി ഗവർണർ സി.വി.ആനന്ദ്ബോസ് ബംഗാൾ സർക്കാരിനോട് ഇന്നലെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഷാജഹാൻ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തത് , റേഷൻ അഴിമതി, ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡി, സിആർപിഎഫ് ഉന്നത ഉദ്യോസ്ഥരുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്
Next Story