- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്തെ മദ്യപാനം തടയാനെത്തിയ വനിതാ എസ്ഐക്ക് നേരെ ഭീഷണി
ചെന്നൈ: പൊതുസ്ഥലത്തെ മദ്യപാനം തടയാനെത്തിയ വനിതാ എസ്ഐക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി ഇരുപതോളം പേരടങ്ങിയ മദ്യപസംഘം. ചെന്നൈയിലുള്ള വാഷെർമെൻപേട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം വരെ ഈ സംഭവത്തിലെ പ്രതികളെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്ഐക്ക് നേരം മദ്യപ സംഘം തിരിഞ്ഞത്.
2021 ബാച്ചിലെ എസ്ഐ ആയ മഹേശ്വരിയാണ് മദ്യപ സംഘത്തിന്റെ അസഭ്യ വർഷത്തിന് ഇരയായത്. ന്യൂവാർഷെർമെൻപേട്ടിലെ ഭൂമി ഈശ്വരൻ കോവിലിന് സമീപമുള്ള എംപിടി മൈതാനത്ത് ചിലർ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹേശ്വരിയും ഹെഡ് കോൺസ്റ്റബിൾ വിജയ് ആനന്ദും അവിടെയെത്തിയത്. ഇരുപതോളം പേർ മൈതാനത്ത് അവരുടെ വാഹനങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്.
എസ്ഐ തന്റെ ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഇവിടെ നിന്ന് പോകണമെന്ന് നിർദേശിച്ചു. ആദ്യം ഒരാളാണ് എസ്ഐയെ ആക്രമിക്കാൻ ശ്രമിച്ചത്. പിന്നാലെ മറ്റുള്ളവർ കൂടിയെത്തി ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങി. എസ്ഐ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രതികരണം.