ലഖ്‌നോ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ആദ്യ സ്വർണ കവാടം സ്ഥാപിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിൽ കോവിലിന്റെ മുകളിലെ നിലയിലാണ് സ്ഥാപിച്ചത്. അടുത്ത മൂന്ന് ദിവസത്തിനകം 13 സ്വർണ്ണ വാതിലുകൾ സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക. പ്രതിഷ്ഠാ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചക്ക് 12.15 ന് മോദി കർമ്മങ്ങൾ നിർവഹിക്കും.