- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ; പ്രധാനമന്ത്രി വീടു നൽകും, പിന്നെന്താണ് പ്രശ്നം?'; മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ സാന്നിധ്യത്തിൽ ജനങ്ങളോട് രാജസ്ഥാൻ മന്ത്രി
ജയ്പൂർ: കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് രാജസ്ഥാൻ മന്ത്രി. അവർക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി വീടു നൽകുമെന്നും രാജസ്ഥാൻ മന്ത്രി ബാബുലാൽ കരാടി പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആരും പട്ടിണി കിടക്കരുതെന്നും തലയ്ക്കു മുകളിൽ കൂരയില്ലാതെ ആരും ഉണ്ടാകരുതെന്നുമാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്നത്. നിങ്ങൾ ധാരാളം കുട്ടികൾക്ക് ജന്മം നൽകൂ, പ്രധാനമന്ത്രി വീടുകൾ പണിതു നൽകും, പിന്നെ എന്താണ് പ്രശ്നം? മന്ത്രി ചോദിച്ചു. കരാടിയുടെ പരാമർശത്തിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ പരസ്പരം നോക്കുകയും സദസ്സിലുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു.
ഉദയ്പൂരിനെ നവി ഗ്രാമത്തിൽ വികസിത് ഭാരത് സങ്കൽപ് യാത്രാ ക്യാമ്പിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. അതിനാൽ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപിക്കും മോദിക്കും ജനങ്ങൾ വോട്ടു ചെയ്യണമെന്നും മന്ത്രി ബാബുലാൽ കരാടി ആവശ്യപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ നടപടികൾക്ക് തുടക്കമിടുകയാണ്. എൽപിജി സിലിണ്ടർ വിലയിൽ 200 രൂപ കുറച്ചിട്ടുണ്ടെന്നും രാജസ്ഥാനിലെ ബിജെപി സർക്കാർ ഇപ്പോൾ ഉജ്ജ്വല സ്‌കീമിന് കീഴിൽ 450 രൂപയ്ക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഗോത്രവികസന വകുപ്പ് മന്ത്രിയായ ബാബുലാൽ കരാടി, നാലാം തവണയാണ് രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിക്കുന്നത്. മന്ത്രിയായ ബാബുലാൽ കരാടിക്ക് രണ്ടു ഭാര്യമാരും എട്ടു മക്കളുമുണ്ട്. ഉദയ്പൂരിന് സമീപം നീച്ല തല ഗ്രാമത്തിലാണ് മന്ത്രിയുടെ കുടുംബം താമസിക്കുന്നത്.
മറുനാടന് ഡെസ്ക്