ശ്രീനഗർ: സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ പൂഞ്ചിൽ പരിശോധന കർശനമാക്കി ബിഎസ്എഫ്. അതിർത്തി സുരക്ഷാ സേനയും കശ്മീർ പൊലീസും ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡും സൈന്യത്തോടൊപ്പമുണ്ടെന്നും അതിർത്തി മേഖലകളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. മലമുകളിൽ നിന്ന ഭീകരർ സൈന്യത്തിന് നേരെ രണ്ട്
റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വാഹനത്തിന് തകരാർ സംഭവിച്ചു. ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന ഭീകരർക്കെതിരെ പ്രത്യേക്രമണം നടത്തുകയും ചെയ്തു. അതിർത്തി മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.