- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ; പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ
അഹമ്മദാബാദ്: പ്രിൻസിപ്പലിന്റെയും സ്‌കൂൾ അദ്ധ്യാപകരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കേസിൽ വിദ്യാർത്ഥി പിടിയിൽ. സൂറത്ത് സൈബർ പൊലീസ് ആണ് പ്ലസ്ടു വിദ്യാർത്ഥിയായ 17കാരനെ പിടികൂടിയത്. സംഭവത്തിൽ പരാതിയില്ലെന്ന് അദ്ധ്യാപകർ അറിയിച്ചതോടെ വിദ്യാർത്ഥിയെ താക്കീത് നൽകി പിന്നീട് വിട്ടയച്ചെന്ന് പൊലീസ് അറിയിച്ചു.
ദിൻഡോലി മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകർ, സൂപ്പർവൈസർ, സ്‌കൂൾ ട്രസ്റ്റി എന്നിവർക്കൊപ്പം പ്രിൻസിപ്പലിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ കഴിഞ്ഞ മാസമാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചത്. സ്‌കൂൾ അധികൃതർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അതേ സ്‌കൂളിലെ വിദ്യാർത്ഥിയെ പിടികൂടിയത്.
വിദ്യാർത്ഥി ഉപയോഗിച്ച ഉപകരണത്തിൽ നിന്നാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തതെന്ന് സൈബർ പൊലീസ് കണ്ടെത്തി. തുടർന്ന് മോർഫ് ചെയ്ത ഫോട്ടോകളും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
2023 ഡിസംബർ ഒൻപത്, ഡിസംബർ 20 തീയതികളിലാണ് മോർഫ് ചെയ്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തത്. സ്‌കൂൾ വെബ്സൈറ്റിൽ നിന്ന് എടുത്ത ഫോട്ടോ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മോർഫ് ചെയ്യുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പറഞ്ഞതെന്നും സൂറത്ത് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ജിഎം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് ഡെസ്ക്