ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഖനന അഴിമതി കേസിൽ എട്ടാം തവണയും ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഈമാസം 16 നും 20നും ഇടയിൽ ഹാജരാകാനാണ് നിർദ്ദേശം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ സോറൻ കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായിട്ടില്ല.