- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹ വാഗ്ദാനം നിരസിച്ചു; പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 18 വർഷം തടവ് ശിക്ഷ
മംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിൽ പെൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പതിനെട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. ദേരളക്കാട്ടെ സ്വദേശി സുശാന്ത് എന്ന ഷാനി(31)നാണ് മംഗളൂരു ജില്ലാ അഡീഷണൽ കോടതി തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2019 ജൂൺ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗമ്പിള റോഡിലെ ശാന്തിധാമയ്ക്ക് സമീപത്ത് വച്ച് സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിർത്തി വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. തുടർന്ന് അതേ കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും മുറിച്ച് സുശാന്ത് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
കോളേജിൽ നൃത്ത അദ്ധ്യാപകനായ സുശാന്ത് പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിയോട് പ്രണയാഭ്യാർത്ഥന നടത്തി. വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. പെൺകുട്ടി എതിർപ്പ് അറിയിച്ചെങ്കിലും സുശാന്ത് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് തുടർന്നു.
ഇതോടെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ സുശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുശാന്ത് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്.
മറുനാടന് ഡെസ്ക്