ചെന്നൈ: സർക്കാരിന്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50) അറസ്റ്റ് ചെയ്തു.

ചെലവിന് പണം ആവശ്യപ്പെട്ട് മുരുകൻ സ്ഥിരമായി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റേഷൻ കടയിൽ നിന്ന് ലഭിച്ച 1,000 രൂപയുമായി ശിവന്തിപ്പൂ വീട്ടിലേക്കു മടങ്ങുമ്പോൾ മുരുകൻ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ശിവന്തിപ്പൂ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മുരുകൻ കല്ല് കൊണ്ട് അവരുടെ തലയ്ക്കടിച്ചു. ശിവന്തിപ്പൂ സംഭവ സ്ഥലത്തു തന്നെ മരിച്ചു.