- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി മീനാ ബസാറിലെ കച്ചവടക്കാർ തമ്മിൽ തർക്കം; 19-കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഡൽഹി മീനാ ബസാറിൽ കച്ചവടക്കാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ 19-കാരനെ കുത്തിക്കൊന്നു. ഗസ്സിയബാദ് ലോനി സ്വദേശിയും മീനാ ബസാറിൽ തെരുവ് കച്ചവടക്കാരനുമായ അർമാൻ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മൂന്നംഗസംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. പുലർച്ചെ 4.30-ഓടെയാണ് സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു. പുലർച്ചെ 5.20-ഓടെയാണ് ഡൽഹി ജുമാമസ്ജിദ് പൊലീസ് സ്റ്റേഷനിൽ വിവരം കിട്ടിയത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റനിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അർമാൻ ആണെന്ന് തിരിച്ചറിഞ്ഞത്.
അർമാനും പിതാവും മീനാ ബസാറിലെ കച്ചവടക്കാരാണ്. അർമാനും പ്രതികളായ മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്