- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ വൈകി

X
ബെംഗളൂരു: മോശം കാലാവസ്ഥകാരണം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 44 വിമാനങ്ങൾ വൈകി. ഡൽഹിയിലേക്കുമാത്രം ഏഴു വിമാന സർവീസുകളാണ് മൂടൽമഞ്ഞുകാരണം വൈകിയതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. നവംബർമുതൽ ഫെബ്രുവരിവരെ ബെംഗളൂരു വിമാനത്താവള പരിസരത്ത് പുലർച്ചെ മൂന്നിനും രാവിലെ എട്ടിനുമിടയിൽ മൂടൽമഞ്ഞുണ്ടാകാറുണ്ട്.
Next Story

