- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാമൻ സ്വപ്നത്തിൽ വന്നു, പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞു': തേജ് പ്രതാപ്
ന്യൂഡൽഹി: അയോധ്യയിൽ ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ തന്റെ സ്വപ്നത്തിൽ പറഞ്ഞതായി അവകാശപ്പെട്ട് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ശ്രീകൃഷ്ണരൂപത്തെ താൻ സ്വപ്നം ദർശനം നടത്തിയെന്നവകാശപ്പെട്ട് മുൻപും തേജ് പ്രതാപ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. 2023 മാർച്ചിലായിരുന്നു ഇത്.
'തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാമനെ മറക്കുന്നു.. ജനുവരി 22-ന് അദ്ദേഹം വരണമെന്നത് നിർബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തിലാണ് രാമൻ വന്നത്. എന്റെ സ്വപ്നത്തിലും ശ്രീരാമൻ വന്നു, കാപട്യമുള്ളിടത്ത് അദ്ദേഹം വരില്ലെന്ന് പറഞ്ഞു', തേജ് പ്രതാപ് യാദവ് ഒരു പരിപാടിയിൽ പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ആദിശങ്കരാചാര്യർ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നാല് മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ രാഷ്ട്രീയ ജനതാദളിനെ നയിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവോ പ്രതിപക്ഷകക്ഷിയായ ബിജെപിയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അന്തരിച്ച സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ടതായും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മുലായത്തിന്റെ പാർട്ടി ചിഹ്നമായ സൈക്കിളിൽ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേക്കെത്തിയത് വാർത്തയായിരുന്നു.

