- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രാ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ.എസ് ശർമിള ചുമതല ഏറ്റെടുത്തേക്കും
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചതായി സൂചന. കോൺഗ്രസിൽ ചേർന്ന വൈ.എസ് ശർമിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസ് ഉടൻ നടത്തിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ആദ്യമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നത്. വൈ.എസ്ആ.ർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ നീക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ് കോൺഗ്രസെന്ന് പാർട്ടിയിൽ ചേർന്ന ശേഷം ശർമിള പറഞ്ഞിരുന്നു. ഇന്ത്യയുടെ യഥാർത്ഥ സംസ്‌കാരം ഉയർത്തിപ്പിടിച്ചതും ഇന്ത്യ മഹാരാജ്യത്തിന് അടിത്തറയിട്ടതും കോൺഗ്രസാണെന്നും അവർ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്