- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി മദ്യനയക്കേസ്: ബി.ആർ.എസ് നേതാവ് കെ.കവിതക്ക് വീണ്ടും ഇ.ഡിയുടെ സമൻസ്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബി.ആർ.എസ് നേതാവും തെലങ്കാന നിയമസഭ അംഗവുമായ കെ.കവിതയ്ക്ക് വീണ്ടും എൻഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചൊവ്വാഴ്ച ഇ.ഡിക്ക് മുൻപിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ വർഷം മാർച്ചിലും കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബറിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാലാം തവണയും ഇ.ഡി.സമൻസ് അയച്ചു. ഈ മാസം 18ന് ഹാരജാകാനാണ് നിർദ്ദേശം. മുൻപ് മൂന്ന് തവണ സമൻസ് അയച്ചിരുന്നെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇ.ഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും പറഞ്ഞാണ് കെജ്രിവാൾ ഹാജരാകാതിരുന്നത്. ജനുവരി മൂന്നിനാണ് ഇ.ഡി അവസാനം നോട്ടീസ് നൽകിയത്.
2021-22ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയിൽ സർക്കാർ മദ്യനയം പിൻവലിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസിൽ ഏപ്രിലിൽ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. മുതിർന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുന്മന്ത്രി സഞ്ജയ് സിങ്ങും കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.


