- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ പ്രതിഷ്ഠയിൽ ചാർത്താനുള്ള ഉടയാടകൾ സമർപ്പിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ചാർത്താനുള്ള വസ്ത്രങ്ങളുടെ സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 12 ലക്ഷത്തിലധികം ഭക്തരുടെ സഹായത്തോടെ ലക്നൗവിലെ ഹാൻഡ്വീവിങ് ഹെറിറ്റേജ് റിവൈവൽ ചാരിറ്റബിൾ ട്രസ്റ്റാണ് വസ്ത്രം നിർമ്മിച്ചത്.
പ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യ രാമനാമത്താൽ മുഖരിതമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അന്ന് ചിരാതുകൾ തെളിയിക്കുകയും ദീപോത്സവമായി ആഘോഷിക്കുകയും ചെയ്യും. നമ്മുടെ വേദങ്ങളിൽ പോലും അയോദ്ധ്യയെക്കുറിച്ച് മഹത്തായ പരാമർശങ്ങളുണ്ട്. നമ്മുടെ പരമ്പരാഗത വിശ്വാസങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള താൽപര്യം കാണിച്ചാൽ ഇന്ന് അയോദ്ധ്യ നഗരത്തിലുള്ള ഒരോ ഇഷ്ടികയിലും ചരിത്രത്തിന്റെ കഥ പറയുന്നതായി നമുക്ക് കേൾക്കാം, അദ്ദേഹം ചൂണ്ടിക്കാട്ടി
അയോദ്ധ്യാ ധാമിന്റെ തെരുവുകളിൽ ഇനി വെടിയുണ്ടകൾ പൊഴിയുകയില്ല. നഗരം ഇനി ഉത്സവങ്ങളാൽ നിറയും. അയോദ്ധ്യയിലെ ദൈനംദിന ജീവിതത്തിൽ ഇനി കർഫ്യൂകൾക്ക് സ്ഥാനമില്ലെന്നും പകരം രാമനാമ കീർത്തനങ്ങളാൽ നഗരം നിറയിമെന്നും യോഗി വ്യക്തമാക്കി
രാമക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നതായി യുപി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും മാർഗനിർേദ്ദശവും കാരണമാണ് 500 വർഷത്തിലേറെ നീണ്ട ഈ കാത്തിരിപ്പിന് വിരാമമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.