- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തണുത്ത് വിറച്ച് ഊട്ടി; മഞ്ഞു വീഴ്ച കനത്തതോടെ താപനില പൂജ്യം ഡിഗ്രിയിലെത്തി: ശൈത്യകാലം ആസ്വദിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക്

X
ഗൂഡല്ലൂർ: കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി തണുത്ത് വിറയ്ക്കുന്നു. കനത്ത മഞ്ഞു വീഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊട്ടിയിൽ. ഇതോടെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞു. ഊട്ടിയിലെ ചാണ്ടിനല്ലയിലാണ് 0 ഡിഗ്രി രേഖപ്പെടുത്തിയത്. തലൈകുന്താ, ബോട്ട് ഹൗസ് ഭാഗങ്ങളിൽ 2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
തുലാവർഷം വൈകിയതു മൂലം ശൈത്യകാലവും വൈകി. നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണ മഞ്ഞു വീഴ്ച ഉണ്ടായിരുന്നത്. ശൈത്യകാലം ആസ്വദിക്കാൻ ഒട്ടേറെ വിദേശ സഞ്ചാരികൾ ഊട്ടിയിലെത്തും.
മഞ്ഞുവീഴ്ച തേയിലത്തോട്ടങ്ങളെയും പച്ചക്കറിക്കൃഷിയെയും കാര്യമായി ബാധിക്കും. മഞ്ഞു വീണു കഴിഞ്ഞാൽ വെയിൽ തെളിയുന്നതോടെ ചെടികളിലെ ഇലകൾ കരിഞ്ഞു പോകും.
Next Story

