- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെ മോദി എതിർത്തു; ധനകാര്യ കമ്മീഷൻ വിസമ്മതിച്ചതോടെ ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നു; സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ പ്രധാനമന്ത്രി മോദി സമ്മർദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോർട്ട്. 2014-ൽ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷൻ നിർദേശത്തിനെതിരെ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നാണ് 'ദ റിപ്പോർട്ടേഴ്സ് കലക്ടീവ്' എന്ന മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമർശങ്ങൾ ആധാരമാക്കിയാണ് റിപ്പോർട്ട്. 'നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെ മോദി എതിർത്തു. ധനകാര്യ കമ്മീഷൻ വിസമ്മതിച്ചതോടെ സർക്കാരിന് ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നു'-എന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ക്ഷം രംഗത്തുവന്നു. മോദിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. 'നീതി ആയോഗ് സിഇഒയുടേത് അസാധാരണ വെളിപ്പെടുത്തലാണ്. ഫെഡറലിസത്തെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ നടത്തിയത്'-കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് കുറ്റപ്പെടുത്തി
പ്രധാനമന്ത്രിയും നീതി ആയോഗ് ചെയർമാൻ വൈ വി റെഡ്ഡിയും ഒന്നിച്ച് സംസ്ഥാനങ്ങളെ സാമ്പത്തിക വിധേയത്വത്തിലേക്ക് കൊണ്ടു വരാനായി നടത്തിയ പരോക്ഷ നീക്കങ്ങൾ അതേ ഉദ്യോഗസ്ഥ സംവിധാനത്തിൽ നിന്നു തന്നെയാണ് പുറത്തു വന്നത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്‌മണ്യം രാജ്യത്തോടുള്ള തന്റെ യഥാർത്ഥ സ്‌നേഹം മുൻനിർത്തി പൊതു വേദിയിൽ തന്നെ ഇക്കാര്യം തുറന്നടിക്കുകയായിരുന്നു.
സാമ്പത്തിക ആസൂത്രണ രംഗത്തെ തിങ്ക് ടാങ്ക് ആയി അറിയപ്പെടുന്ന എൻജിഒ ആയ സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള ഈ സെമിനാറിൽ പാനൽലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്‌മണ്യം ജനാധപത്യ വാദികളെ ഞെട്ടിച്ച വിവരങ്ങൾ തുറന്നടിച്ചത്.
നീതി ആയോഗ് എന്ന ഉന്നത സർക്കാർ സംവിധാനത്തിന്റെ നിലവിലെ സിഇഒ ആണ് സുബ്രഹ്‌മണ്യം. പദവിയിൽ ഇരിക്കെ തന്നെയാണ് ഭവിഷ്യത്തുകൾ കണക്കാക്കാത്ത തുറന്നു പറച്ചിൽ ഉണ്ടായത്. ദേശീയ ബജറ്റ് രൂപീകരണ വേളയിൽ നടന്ന രഹസ്യ സാമ്പത്തിക ചർച്ചകളും കരുനീക്കങ്ങളുമടക്കമുള്ള വിവരങ്ങൾ സുബ്രഹ്‌മണ്യം പുറത്തു പറഞ്ഞു. ഇതാദ്യമായാണ് സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികം ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി തുറന്നടിക്കുന്നത്.
സുബ്രഹ്‌മണ്യം സർക്കാർ ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പിന്റെയും വഞ്ചനയുടെയും വിശദാംശങ്ങൾ അക്കമിട്ട് വ്യക്തമാക്കിയിരുന്നു , ''ഫണ്ണി കേസ്'' എന്നാണ് അദ്ദേഹം അതിനെ പരാമർശിച്ചത്. എന്നാൽ ഇത് വാർത്തയായില്ല. മാധ്യമങ്ങക്ക് ഏറ്റുപറയാനുള്ള സാഹചര്യം ഉണ്ടായില്ല. തുറന്നു പറച്ചിൽ നടത്തിയ സെമിനാർ യുട്യൂബിൽ ലൈവ് സ്ട്രീം ചെയ്തങ്കിലും, വീഡിയോ 500-ലധികം പേർ മാത്രമാണ് കണ്ടത്.
പിന്നീട് റിപ്പോർട്ടേഴ്‌സ് കളക്ടീവ് എന്ന സ്വതന്ത്ര പത്രപ്രവർത്തകരുടെ കൂട്ടായ്മ ഇതു സംബന്ധിച്ച തുടർ വിവരങ്ങൾ കണ്ടെത്തി പ്രസിദ്ധപ്പെടുത്തി. റിപ്പോർട്ടേഴ്സ് കളക്ടീവ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാമർശിക്കപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി വിശദമായ ചോദ്യങ്ങൾ അയച്ച് വിവരാവകാശ പ്രകാരം ഉത്തരം തേടി. പക്ഷെ മണിക്കൂറുകൾക്ക് ശേഷം, സിഎസ്ഇപി യൂട്യൂബ് ചാനലിലെ വീഡിയോയിലേക്കുള്ള ആക്സസ് പെട്ടെന്ന് നിർത്തിവക്കപ്പെട്ടു.

