- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ ഭാഗ്യവതി; അമ്മ ക്ഷണക്കത്ത് കൈപ്പറ്റുന്ന ചിത്രം പങ്കുവച്ച് മിഥാലി രാജ്

X
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച വിവരം പങ്കുവച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. മിഥാലിയുടെ അസാന്നിധ്യത്തിൽ അമ്മ ക്ഷണക്കത്ത് കൈപ്പറ്റി. മിഥാലി രാജ് തന്നെയാണ് ഇതുസംബന്ധിച്ച ചിത്രവും വിവരവും എക്സിൽ പോസ്റ്റ് ചെയ്തത്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്സിൽ പങ്കുവെച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്രസിങ് ധോനി, വിരാട് കോലി എന്നിവർക്ക് നേരത്തേ തന്നെ ക്ഷണക്കത്ത് ലഭിച്ചിരുന്നു.
ജനുവരി 22-നാണ് അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രീയ നേതാക്കൾ, കായിക-ചലച്ചിത്ര താരങ്ങൾ, മറ്റു നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Next Story


