ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22-നാണ് രാമക്ഷേത്ര 'പ്രാണ പ്രതിഷ്ഠ' ചടങ്ങ്. തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യാംശ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. വെങ്കട്ടരാമൻ എന്നിവരാണ് അശ്വിന് ക്ഷണക്കത്ത് കൈമാറിയത്.

അശ്വിനെ കൂടാതെ സച്ചിൻ ടെൻഡുൽക്കർ, എം.എ് ധോനി, വിരാട് കോലി, മിതാലി രാജ് എന്നിവർക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ലഭിച്ചിരുന്നു. അയോധ്യയിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പുതന്നെ ആരംഭിച്ചിരുന്നു. ജനുവരി 23 മുതൽ രാമക്ഷേത്രം പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.