- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: മഹാരാഷ്ട്രയിലും പൊതു അവധി പ്രഖ്യാപിച്ചു
മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും ഉച്ചക്കുശേഷം 2.30 വരെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലും പൊതു അവധി.
ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ മംഗൾ പ്രഭാത് ലോധ സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഗോവ സർക്കാറുകളും 22ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, മദ്യം വിൽക്കുന്നതിനും മത്സ്യ-മാംസ കടകൾ തുറക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫിസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി. ഉച്ചക്ക് 12.15നും 12.45നും ഇടയിലാണ് പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. തൊട്ടടുത്ത ദിവസം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ, വിവിധ രാജ്യങ്ങളി നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്