- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞുനിർത്തി; ഇതരമതസ്ഥരായ യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തു; പിന്നാലെ സദാചാര ഗുണ്ടാ ആക്രമണം; ഏഴ് പേർ അറസ്റ്റിൽ
ഹാവേരി: കർണാടകയിലെ ഹാവേരിയിൽ ഇതരമതസ്ഥരായ സുഹൃത്തുക്കൾക്കു നേരെ സദാചാരാക്രമണം. ബൈക്കിൽ സഞ്ചരിക്കവെ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഒമ്പതംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് ഇരുവരെയും ചോദ്യം ചെയ്ത് മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും വ്യത്യസ്ത മതത്തെച്ചൊല്ലി ചോദ്യങ്ങളുന്നയിച്ചു. പിന്നീട് യുവാവിനെ മർദിച്ച് ഇരുവരെയും ബലംപ്രയോഗിച്ച് വേർപെടുത്താനും ശ്രമിച്ചു. തങ്ങൾ സഹപ്രവർത്തരാണെന്നും സുഹൃത്തുക്കൾ മാത്രമാണ് മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും ഇരുവരും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.
ഇവരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. യുവതിയുടെയും യുവാവിന്റെയും പരാതിയിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെ കണ്ടെത്താനായില്ല.
ഹാവേരിയിൽ ദിവസങ്ങൾക്ക് മുമ്പ് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതിക്കും യുവാവിനും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ടിരുന്നു. ഹോട്ടൽമുറിയിലേക്ക് ഇരച്ചെത്തിയ സദാചാരഗുണ്ടാസംഘം യുവാവിനെയും യുവതിയേയും മർദിക്കുകയായിരുന്നു. അതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് പുതിയ സംഭവം.
മറുനാടന് ഡെസ്ക്