- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ സ്‌കൂൾ പരിസരത്തുവച്ചു പീഡിപ്പിച്ചു; 45കാരനായ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ സ്‌കൂൾ പരിസരത്തുവച്ചു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ 45 വയസ്സുകാരനായ ഹെഡ്‌മാസ്റ്ററാണു പിടിയിലായത്. ഒഡിഷയിലെ പ്രൈവറ്റ് സ്‌കൂളിലെ പ്രധാനാധ്യാപകനാണ് അറസ്റ്റിലായത്. ബലാത്സംഗത്തിന് ഇരയായത് ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പെൺകുട്ടികളെ ജനുവരി 16നാണ് ഇയാൾ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്‌കൂളിൽ പോകാൻ വിസമ്മതിച്ച പെൺകുട്ടികളോടു രക്ഷിതാക്കൾ സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. രാവിലെ 6.30 മുതൽ 11 വരെയാണു സ്‌കൂൾ പ്രവൃത്തിസമയം. കുറച്ചു കുട്ടികൾ ട്യൂഷനുവേണ്ടി ഇതിനുശേഷവും സ്‌കൂളിൽ തുടരാറുണ്ട്.
ഈ സമയത്താണു പ്രധാനാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചത്. ഐപിസി, പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയെന്നു രാജ്‌നഗർ സ്റ്റേഷൻ ഇൻസ്‌പെക്ടർ അജയകുമാർ ജെന പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രണ്ടു പെൺകുട്ടികളെയും ഇയാൾ ഒഴിഞ്ഞ ക്ലാസ്മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുതിർന്ന വിദ്യാർത്ഥികൾ പെൺകുട്ടികളോട് കാര്യം തിരക്കിയിരുന്നു.
പെൺകുട്ടികളുടെ കുടുംബം പ്രധാനാധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് പൊലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അദ്ധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


