ലക്‌നൗ: അയോധ്യയിൽ രാമക്ഷേത്രം പൂർണതയിലേക്ക് എത്തിക്കാൻ പരിശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. അതോടെ കാലങ്ങൾ പഴക്കമുള്ള രാമജന്മഭൂമി അവകാശവാദം അനുകൂലമായി തീർപ്പാക്കി. ശ്രീരാമൻ നാളെ ജന്മസ്ഥലത്തേക്ക് മടങ്ങുകയാണ്.

പല സർക്കാരുകളും ഭരണത്തിൽ വന്നുപോയെങ്കിലും 500 വർഷത്തെ കാത്തിരിപ്പായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ ആരും പരിശ്രമിച്ചില്ല. വിഎച്ച്പിയുടെയും ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരിശ്രമങ്ങളെ വിസ്മരിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയില്ലെങ്കിൽ ക്ഷേത്രം ഒരിക്കലും നിർമ്മിക്കപ്പെടില്ല. ഇക്കാരണത്താലാണ് രാമക്ഷേത്രത്തിന്റെയും പ്രതിഷ്ഠയുടെയും രാംലല്ലയുടെയും ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നൽകുന്നത്.

പ്രധാനമന്ത്രിയുടെ 11 ദിവസത്തെ വ്രതാനുഷ്ഠാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജവഹർലാൽ നെഹ്‌റു മുതൽ നിരവധി പ്രധാനമന്ത്രിമാരാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. എന്നാൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും ദീർഘ കാലമായുള്ള ആഗ്രഹം സഫലമാക്കുന്നതിനായി മറ്റാരും പരിശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ത്യാഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.