- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; ബിജെപിയുടെ രാമനെയല്ലെന്ന് സിദ്ധരാമയ്യ
ബംഗളരൂ: കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണെന്നും ബിജെപിയുടെ രാമനെയല്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പരാമർശം. ഭഗവാൻ രാമനെ ലക്ഷ്മണനിൽ നിന്നും സീതയിൽ നിന്നും വേർപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലക്ഷ്മണനും സീതയുമില്ലാതെ രാമനില്ല. രാമൻ സർവവ്യാപിയാണ്. അയോധ്യയിൽ മാത്രം ഒതുങ്ങുന്നയാളല്ല രാമൻ. ശ്രീരാമൻ ജനിച്ച ഗ്രാമത്തിലെ ക്ഷേത്രത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. രാമന്റെയും സീതയുടേയും ഹനുമാന്റേയും പ്രതിമകൾ മഹാദേവപുര ജില്ലയിൽ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
ഭഗവാൻ രാമൻ എല്ലാവരുടേയും ദൈവമാണ്. രാമൻ ബിജെപിയുടെ മാത്രം ദൈവമല്ല. എല്ലാ ഹിന്ദുകളുടേയും ദൈവമാണ് രാമനെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർക്കെല്ലാം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് ലഭിച്ചിരുന്നു. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് ചടങ്ങിൽ നിന്നും വിട്ടുനിന്നത്.
മറുനാടന് ഡെസ്ക്