മുംബൈ: ഗഡ്ചിരോളിയിലെ ചമോർഷി താലൂക്കിൽ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾ മരിച്ചു. രാവിലെ 11 മണിക്ക് വൈനഗംഗ നദിയിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ലഭിച്ച വിവരത്തിന്റെ വെളിച്ചതിൽ പുഴയിൽ അപകടത്തിൽപ്പെട്ടത് മുളക് വിളവെടുപ്പിനായി യാത്ര ചെയ്ത സ്ത്രീകളാണ്.