ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. പൊലീസ് അന്വേഷണം തുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൺട്രോൾ റൂമിലേക്കാണ് ഫോൺ സന്ദേശം വന്നത്. ദർഭംഗയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചെന്നായിരുന്നു ഫോൺ സന്ദേശം. അന്വേഷണത്തിൽ ഈ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും വിമാനത്താവളത്തിൽ വിശദമായ പരിശോധന പ്രോട്ടോക്കോൾ പ്രകാരം നടത്തി. പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിമാനം ഡൽഹി വിമാനത്താവളത്തിൽ പറന്നിറങ്ങാനിരിക്കെയാണ് വ്യാജ സന്ദേശം എത്തിയത്. എവിടെ നിന്നാണ് വ്യാജസന്ദേശം എത്തിയതെന്നതിൽ അന്വേഷണം പുരോഗമിക്കുന്നു.