- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; സൈനികനായ 35കാരൻ മരിച്ചു
ടികാംഗർ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ സൈനികനായ 35 വയസുകാരൻ അന്തരിച്ചു. മധ്യപ്രദേശിലെ ടികാംഗർ ജില്ലയിൽനിന്നുള്ള ലാൻസ് നായിക് വിനോദ് ഭൻസ്‌കറാണ് മരിച്ചത്. അയൽഗ്രാമമായ ബിറാവു ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് മുപ്പത്തിയഞ്ചുകാരനായ വിനോദ് ഭൻസ്‌കറിന് ഹൃദയാഘാതം സംഭവിച്ചത്.
ക്രിക്കറ്റ് കളിക്കിടേ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് വിനോദ് പറഞ്ഞിരുന്നുവെന്ന് സഹോദരൻ ജഗ്ദീഷ് ഭൻസ്‌കർ പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾ ടികാംഗറിലെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഹരൻപുരിലേക്ക് നിയമിക്കപ്പെട്ടിരുന്ന വിനോദ് അവധി കഴിഞ്ഞ് ഫെബ്രുവരി ആദ്യം തിരികെ പോകാനിരിക്കുകയായിരുന്നു.
Next Story