- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് പൊലീസിനെതിരെ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കൈക്കൂലി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തമിഴ്‌നാട് പൊലീസിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ രേഖകൾ പൊലീസ് നൽകുന്നില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാണ് ആവശ്യം.
ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടർക്കെതിരായ കേസ് ഒത്തുതീർപ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പോഴാണ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. CorruptedED എന്ന ഹാഷ്ടാഗിൽ ഇഡി അഴിമതിക്കാരെന്ന ക്യാംപെയിൻ സാമൂഹിക മധ്യമങ്ങളിൽ തൊട്ടുപിന്നാലെ ഉയർന്നിരുന്നു.
Next Story